തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറുമകൻ ഇഷാൻ വിജയ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യത്തിൽ നിന്ന് 12,530 രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മകനാണ് ഇഷാൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയാണ് ഇഷാൻ തുക കൈമാറിയത്.
ദുരന്തബാധിത മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ കമല 33,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നൽകിയിരുന്നു. കൂടാതെ സിപിഎം എംഎല്എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചു. സിപിഎം സംസ്ഥാന സമിതി 25 ലക്ഷം രൂപയും പാര്ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള് 10 ലക്ഷം രൂപ വീതവും സംഭാവന നല്കുമെന്ന് എം വി ഗോവിന്ദന് നേരത്തെ അറിയിച്ചിരുന്നു.
മനുഷ്യായുസ് കൊണ്ട്നേടിയതെല്ലാം നഷ്ടപ്പെട്ടവരാണ് വിലങ്ങാടേത്; 20 വീടുകള് വെച്ചുനല്കും:ഷാഫിപറമ്പില്
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാനായി സിപിഐഎം ക്യാമ്പയിന് നടത്തും. ആഗസ്റ്റ് 10,11 തിയ്യതികളില് വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്ശിച്ച് ഓരോരുത്തരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്കാനുള്ള ക്യാമ്പയിന് സംഘടിപ്പിക്കും. കേരളത്തിലെ പാര്ട്ടി 25 ലക്ഷം കൊടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദന് അറിയിച്ചിരുന്നു.