തൃക്കാക്കരയിൽ ലിഫ്റ്റ് തകർന്നുവീണു; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

സ്വകാര്യ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നു വീണത്

കളമശേരി: തൃക്കാക്കര ഉണിച്ചിറയിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. ഉണിച്ചിറ സ്വദേശി നസീറാ(42)ണ് മരിച്ചത്. സ്വകാര്യ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നു വീണത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ഉണിച്ചിറ സിഐടിയു യൂണിയൻ തൊഴിലാളിയാണ് നസീർ. കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിലാണ് അപകടം ഉണ്ടായത്.

കെട്ടിടത്തിലെ മൂന്നാം നിലയിലേക്ക് സർവീസ് ലിഫ്റ്റ് വഴി സാധനങ്ങൾ കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. ലിഫ്റ്റിന് അടിയിൽ നിൽക്കുകയായിരുന്നു നസീർ. ഇതിനിടെ വയർ പൊട്ടുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

To advertise here,contact us