പാര്ട്ടി സ്ഥാനാര്ത്ഥിയെ തോല്പ്പിക്കാന് ശ്രമിച്ചെന്ന് പരാതി; സിപിഐഎം ഏരിയാ സെക്രട്ടറിയെ നീക്കി

പാര്ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തില് പങ്കെടുത്തിരുന്നു.

പത്തനംതിട്ട: സിപിഐഎമ്മില് വീണ്ടും അച്ചടക്ക നടപടി. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്സിസ് വി ആന്റണിയെ ഏരിയാ സെക്രട്ടറി പദത്തില് നിന്ന് മാറ്റി. ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തില് പങ്കെടുത്തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില് പാര്ട്ടി സ്ഥാനാര്ത്ഥിയെ തോല്പ്പിക്കാന് ശ്രമിച്ചെന്നാണ് ഫ്രാന്സിസ് വി ആന്റണിക്കെതിരായ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പകരം ജില്ലാ കമ്മിറ്റിയംഗം സതീഷ് കുമാറിനാണ് എരിയാ സെക്രട്ടറിയുടെ ചുമതല നല്കി

To advertise here,contact us