'എച് എം ടി യെ പുനരുദ്ധരിച്ച് നവീകരിക്കും, സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ല'; എച് ഡി കുമാരസ്വാമി

നിലവിലെ ശോചനീയവസ്ഥയിൽ നിന്നും എച് എം ടി യെ മോചിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യവസായ രംഗത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കാൻ കാരണമാകുമെന്ന് എച് ഡി കുമാര സ്വാമി പറഞ്ഞു

കൊച്ചി: രാഷ്ട്രത്തിന്റെ രത്നമെന്ന് പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച എച്ച് എം ടി മെഷീൻ ടൂൾസ് ലിമിറ്റഡിനെ പുനരുദ്ധീകരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഘന വ്യവസായ മന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമി. നിലവിലെ ശോചനീയവസ്ഥയിൽ നിന്നും എച് എം ടി യെ മോചിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യവസായ രംഗത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കാൻ കാരണമാകുമെന്ന് എച്ച് ഡി കുമാര സ്വാമി പറഞ്ഞു. എറണാകുളം കളമശ്ശേരിയിലെ എച്ച് എംടി കമ്പനിയിൽ നടത്തിയ സന്ദർശനത്തിനിടെയായിരുന്ന കുമാരസ്വാമിയുടെ ഈ പ്രഖ്യാപനം.

എച് എം ടി ജീവനക്കാരും ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി എച് എം ടി കളമശ്ശേരിയുടെ പൊതു ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കുമാരസ്വാമി ഏറ്റുവാങ്ങി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ അടക്കം ശ്രദ്ധ കൊണ്ടുവരുമെന്ന് കുമാര സ്വാമി ഉറപ്പ് നൽകി. വിവിധ സംസ്ഥാനങ്ങളിലായി 32000 ത്തിലധികം ജീവനക്കാരുണ്ടായിരുന്ന എച് എം ടിയില് ഇന്ന് ആകെ 750 പേർ മാത്രമായി ചുരുങ്ങുകയും എച് എം ടി യുടെ പല യൂണിറ്റുകളും മുമ്പോട്ട് അടച്ചു പൂട്ടുകയും ചെയ്തിരുന്നു.

കേരളത്തിന്റെ വ്യവസായ മന്ത്രി ശ്രീ പി രാജീവ്, എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ, സംസ്ഥാന വ്യവസായ സെക്രട്ടറി ശ്രീ മുഹമ്മോട് ഹനീഷ്, എച് എം ടി ജനറൽ മാനേജർ ശ്രീ എം ആർ വി രാജ എന്നിവരും ശ്രീ എച് ഡി കുമാര സ്വാമിക്കൊപ്പമുണ്ടായിരുന്നു.

'മമതയെ വിമർശിക്കുന്നവരുടെ വിരലൊടിക്കണം'; വിവാദ പരാമർശവുമായി തൃണമൂൽ നേതാവ്

To advertise here,contact us