തൃശൂർ: കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരിക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയത് കാണാതായ മറ്റൊരു കുട്ടിയെ. തമിഴ്നാട് തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയെയാണ് പൊലീസ് സംഘം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.
13കാരിയായ ആസാമിസ് പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടത്തുനിന്ന് കാണാതായത്. ആദ്യ മണിക്കൂറുകളിൽ സംസ്ഥാനവ്യാപകമായി കുട്ടിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പെൺകുട്ടിയുമായി സാമ്യമുള്ള മറ്റൊരു കുട്ടിയെ കണ്ടതായി വിവരം ലഭിച്ചു. ഇതറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് മുൻപിലാണ് മറ്റൊരു തിരോധാനത്തിന്റെ ചുരുളഴിഞ്ഞത്.
തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയെയായിരുന്നു തൃശ്ശൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. കുട്ടി സ്വയം വീട് വിട്ടിറങ്ങിയതാണോ എന്നതടക്കമുള്ള വിവരങ്ങളിൽ വ്യക്തത വന്നിട്ടില്ല. ബന്ധുക്കൾ വരുന്നതുവരെ കുട്ടിയെ സുരക്ഷിതമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
'ഉദ്ദേശം നല്ലത്, പക്ഷെ പ്രശ്നം അതല്ല..'; സുപ്രീം കോടതി നിർദ്ദേശത്തിൽ പ്രതികരിച്ച് ഡോക്ടർമാരുടെ സംഘടന
അസം സ്വദേശിയും നിലവില് കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന പെൺകുട്ടിയെയാണ് ഇന്ന് രാവിലെ 10 മണി മുതല് കഴക്കൂട്ടത്തെ വാടക വീട്ടില് നിന്ന് കാണാതായത്. അയല്വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. തുടര്ന്ന് മാതാപിതാക്കള് കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു.
ശേഷം കുട്ടിയെ കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസിൽ കണ്ടതായി വിവരം ലഭിച്ചു. ബബിത എന്ന വിദ്യാർത്ഥിനിയാണ് കരഞ്ഞുകൊണ്ടിരുന്ന പെൺകുട്ടിയുടെ ഫോട്ടോയെടുത്തത്. ഇത് നിർണായക തെളിവായി മാറുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തുണ്ടാകുമെന്നാണ് പൊലീസ് അനുമാനം. പൊലീസ് സംഘത്തിൻ്റെ കന്യാകുമാരിയിലെ അന്വേഷണം പുരോഗമിക്കുകയാണ്.