തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടിയത് 36 പേർ; നായക്കായി തിരച്ചിൽ

ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണ് വിവരം

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം നഗരത്തിൽ ചികിത്സതേടിയത് 36 പേർ. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളിൽവെച്ചാണ് തെരുവുനായ ആളുകളെ കടിച്ചത്. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും നേമം ശാന്തിവിള ആശുപത്രിയിലും ചികിത്സയിലാണ്. ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണ് വിവരം. പാപ്പനംകോട് വെച്ച് ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു ആദ്യ ആക്രമണം. രാത്രി 7.30ന് ആയുർവേദ കോളേജ് പരിസരത്താണ് നായയെ അവസാനമായി കണ്ടത്. നായക്കായി രണ്ട് ഡോഗ് സ്ക്വാഡുകൾ തിരച്ചിൽ നടത്തുകയാണ്.

To advertise here,contact us