തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടനും സിനിമാ നിർമ്മാതാവുമായ മണിയൻപിള്ള രാജു. എഎംഎംഎയുടെ സ്ഥാപക അംഗമാണ് താൻ. കഴിഞ്ഞ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായിരുന്നു. എഎംഎംഎയിൽ മെമ്പർഷിപ്പിന് പണം വാങ്ങിയിട്ടില്ല. അംഗത്വത്തിന് പ്രൊസീജിയറുകളുണ്ടെന്നും മറ്റ് മാർഗങ്ങളിലൂടെ അംഗത്വമെടുക്കാനാകില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
നടി മിനു മുനീറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച അദ്ദേഹം എൽസമ്മ എന്ന ആൺകുട്ടിയിൽ അഭിനയിച്ച നടിയാണെന്ന് തോന്നുന്നുവെന്നും ചെറിയ വേഷമെന്തോ ആണ് ചെയ്തതെന്നുമാണ് പറഞ്ഞത്.
ആര് പറഞ്ഞാലും അന്വേഷണം വരുമ്പോൾ സുതാര്യത വേണമെന്ന് ദിലീപ് കേസിൽ മൊഴി മാറ്റി പറഞ്ഞതിൽ മണിയൻപിള്ള രാജു പ്രതികരിച്ചു. ആൺപക്ഷത്തുനിന്നായാലും പെൺപക്ഷത്തുനിന്നായാലും അന്വേഷണം വേണം. ഡബ്ല്യുസിസി വന്നതുകൊണ്ടാണ് ശക്തിയുണ്ടായതും കമ്മീഷനെ വച്ചതും. താൻ തെറ്റ് ചെയ്താൽ തന്നെയും ശിക്ഷിക്കണമെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി.
മുകേഷിനെതിരെ ഗുരുതര ആരോപണം, ജയസൂര്യയിൽ നിന്നും ദുരനുഭവം; തുറന്നുപറഞ്ഞ് മിനു മുനീർ