ലൈംഗികാതിക്ര പരാതി: മുകേഷും ഇടവേള ബാബുവും അടക്കം ഏഴ് പേര്ക്കെതിരെയും കേസെടുത്തേക്കും

ഇന്നലെ പ്രത്യേക അന്വേഷണ സംഘം 12 മണിക്കൂറോളം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു

കൊച്ചി: ലൈംഗികാതിക്രമ പരാതിയില് മുകേഷ് എംഎല്എ, ഇടവേള ബാബു, മണിയന്പിള്ള രാജു എന്നിവരടക്കം ഏഴ് പേര്ക്കെതിരെ ഇന്ന് എഫ്ഐആര് രജിസ്റ്റര് ചെയ്തേക്കും. നടിയുടെ പരാതിയിലാണ് കേസ് എടുക്കുന്നത്. ജയസൂര്യക്കെതിരായ കേസ് തിരുവനന്തപുരത്തും മറ്റുള്ളവര്ക്കെതിരെയുള്ള എഫ്ഐആറുകള് എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമാകും രജിസ്റ്റര് ചെയ്യുക.

ഇന്നലെ പ്രത്യേക അന്വേഷണ സംഘം 12 മണിക്കൂറോളം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിഐജി അജിത ബീഗം, എഐജി ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ ഫ്ളാറ്റില് എത്തി മൊഴി രേഖപ്പെടുത്തിയത്. എഫ്ഐആര് രജിസ്റ്റര് ചെയ്ത ശേഷം കേസുകള് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. നടന്മാര്ക്ക് പുറമെ പ്രൊഡക്ഷന് കണ്ട്രോളര്മാരായ നോബിള്, വിച്ചു, കോണ്ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന് എന്നിവര്ക്കെതിരെയാണ് നടിയുടെ പരാതി.

മറ്റൊരു പരാതിയില് നടന് ജയസൂര്യയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കണ്ന്റോണ്മെന്റ് പൊലീസാണ് കേസെടുത്തത്. സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റില് വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇന്നലെ കൊച്ചിയില് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

അതേസമയം സിദ്ദിഖ് മുന്കൂര് ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില് അഭിഭാഷകന് ഉന്നയിച്ചേക്കും. മുന്കൂര് ജാമ്യാപേക്ഷ നല്കിയതിന് ശേഷമാകും സിംഗിള് ബെഞ്ചിന് മുന്നില് അഭിഭാഷകന് വിഷയം ഉന്നയിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലിന്റെയും മൊഴിയുടെയും അടിസ്ഥാനത്തില് മ്യൂസിയം പൊലീസ് ആണ് സിദ്ദിഖിനെ പ്രതിയാക്കി കേസെടുത്തത്. ബലാത്സംഗം ഉള്പ്പടെയുള്ള കുറ്റങ്ങള് ചുമത്തപ്പെടാവുന്ന സാഹചര്യത്തില് നടന്മാരായ ബാബുരാജ്, മുകേഷ്, ജയസൂര്യ, അലന്സിയര് എന്നിവരും ഹൈക്കോടതിയെ സമീപിക്കും. എറണാകുളം നോര്ത്ത് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് പ്രതിയായ സംവിധായകന് രഞ്ജിത്തും മുന്കൂര് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ബംഗാളി നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെടാനുള്ള സാധ്യത മുന്നിര്ത്തിയാണ് രഞ്ജിത്ത് മുന്കൂര് ജാമ്യം തേടുന്നത്.

To advertise here,contact us