അര്ജുന് ആയങ്കി വീണ്ടും ജയിലിലേക്ക്; ആര്എസ്എസ് പ്രവര്ത്തകരെ ആക്രമിച്ച കേസില് ശിക്ഷ

അര്ജുന് ആയങ്കി ഉള്പ്പെടെ എട്ട് സിപിഐഎം പ്രവര്ത്തകര്ക്ക് ശിക്ഷ വിധിച്ച് കോടതി.

കണ്ണൂര്: കണ്ണൂര് അഴീക്കോട് വെള്ളക്കല്ലില് ആര്എസ്എസ് പ്രവര്ത്തകരെ ആക്രമിച്ചു പരിക്കേല്പ്പിച്ച കേസില് അര്ജുന് ആയങ്കി ജയിലിലേക്ക്. അര്ജുന് ആയങ്കി ഉള്പ്പെടെ എട്ട് സിപിഐഎം പ്രവര്ത്തകര്ക്ക് ശിക്ഷ വിധിച്ച് കോടതി.

കണ്ണൂര് അസിസ്റ്റന്റ് സെഷന്സ് കോടതിയാണ് പ്രതികള്ക്ക് അഞ്ച് വര്ഷം ശിക്ഷ വിധിച്ചത്. 2017 നവംബര് ഇരുപതിനാണ് ആര്എസ്എസ് പ്രവര്ത്തകര്ക്ക് നേരെ സിപിഐഎം പ്രവര്ത്തകര് ആക്രമണം നടത്തിയത്. ആര്എസ്എസ് പ്രവര്ത്തകരായ നിഖില്, അശ്വിന് എന്നിവര്ക്ക് ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റിരുന്നു.

To advertise here,contact us