Kottayam

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്. വടവാതൂർ ചിറയ്ക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീണി (18) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്.

കാണക്കാരി ജം​ഗ്ഷൻ സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രഞ്ജിത്ത് റോഡിലേക്ക് തെറിച്ച് വീണു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ രഞ്ജിത്തിനെ ഉടനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT