Kozhikode

കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളേജ് നക്കോട്ടിൽ ബിച്ചാലി (60) ആണു മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ കോഴിക്കോട് ദേശീയപാതയിൽ അരീക്കോട് നല്ലളം വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുവെച്ച് രാവിലെയാണ് അപകടം ഉണ്ടായത്.

ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാനുള്ള കാരണമെന്നാണ് വിവരം. അപകടം ഉണ്ടായ ഉടനെ ബിച്ചാലിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT