Kozhikode

സീബ്രാ ലൈന്‍ ക്രോസ് ചെയ്ത വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചു തെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ചെറുവണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിച്ച് തെറിപ്പിച്ചത്. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

കോഴിക്കോട് ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കാക്കുകയായിരുന്നു വിദ്യാർത്ഥിനിയായ ഫാത്തിമ റിന. കോഴിക്കോട് മഞ്ചേരി റൂട്ടിലോടുന്ന പാസ് ബസ്സാണ് വിദ്യാർത്ഥിനിയെ ഇടിച്ചിട്ടത്. അമിത വേഗതയിലായിരുന്നു ബസ്സെന്നും സ്കൂൾ പരിസരമായിട്ടും വേഗത നിയന്ത്രിക്കാൻ ഇവിടെ സംവിധാനമില്ലെന്നും നാട്ടുകാർ പറയുന്നു.

സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗിനാണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങൾ തുടങ്ങിയതായി ഫറോക്ക് ജോ. ആർടി ഒ അറിയിച്ചു. ബസിൻ്റെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും മോട്ടോർ വാഹന വകുപ്പിന്റെ പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT