National

വെള്ളക്കെട്ട് ഒഴിവാക്കാൻ വൈദ്യുത പോസ്റ്റിൽ പിടിച്ചു; ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഡൽഹി പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജയാണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ റെയിൽ‌വെ സ്റ്റേഷനിൽ നിന്ന് പുറത്തക്കുള്ള ഒന്നാം നമ്പർ വാതിലിനരികെ രൂപപ്പെട്ട വെള്ളക്കെട്ടിൽ നിന്ന് മാറി നടക്കുന്നതിനായിരുന്നു യുവതി വൈദ്യുത പോസ്റ്റിൽ പിടിച്ചത്. തുടർന്ന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. യുവതിയെ ഉടൻ അടുത്തുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ അഞ്ച് മണിയോടെയാണ് മറ്റ് രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം യുവതി സ്റ്റേഷനിലെത്തിയത്. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച്, കൂടെയുണ്ടായിരുന്ന സഹോദരി പരാതി നൽകിയിട്ടുണ്ട്. അപകടം നടന്ന പോസ്റ്റിന് താഴെ വൈദ്യുത വയറുകൾ മുറിഞ്ഞ നിലയിൽ കണ്ടെത്തിട്ടിയുണ്ട്. ഇവയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT