National

'ബിജെപിയുടെ ക്രൂരത മാപ്പര്‍ഹിക്കാത്തത്'; രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് HIV ബാധിച്ചതില്‍ ഖാര്‍ഗെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും അടക്കം ബാധിച്ച സംഭവത്തില്‍ ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കോണ്‍ഗ്രസ്. ബിജെപിയുടേത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

'ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തെ ഇരട്ടി രോഗാവസ്ഥയിലാക്കിയിരിക്കുകയാണ്. കാണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തലസീമിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 14 കുട്ടികള്‍ക്കാണ് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ സ്ഥിരീകരിച്ചത്. ഈ അശ്രദ്ധ ലജ്ജാകരമാണ്.' മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചത്. കാണ്‍പുരിലെ ലാലാ ലജ്പത്റായ് ആശുപത്രിയിലാണ് സംഭവം. ആറിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് രോഗബാധയുണ്ടായത്. രണ്ടുപേര്‍ക്ക് എച്ച്‌ഐവിയും ഏഴുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയുമാണ് സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT