National

നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, തിരിച്ചുപിടിക്കാന്‍ ബിജെപി; രാജസ്ഥാനില്‍ കടുത്ത മത്സരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനില്‍ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിക്കുന്നതെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇരുഭാഗത്തും ശക്തമായ പ്രചാരണമാണ് നടന്നത്. കടുത്ത മത്സരമായിരിക്കും രാജസ്ഥാനിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അശോക് ഗെഹ്‌ലോട്ട്‌-സച്ചിന്‍ പൈലറ്റ് ആഭ്യന്തര കലഹങ്ങള്‍ മാറ്റിവച്ച് തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായെന്ന് പറയുമ്പോഴും കോണ്‍ഗ്രസിന് വിജയം അത്ര എളുപ്പമാകില്ല. രാജസ്ഥാനില്‍ ബിജെപി തിരിച്ചുവരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 200 സീറ്റില്‍ 100 സീറ്റ് നേടിയായിരുന്നു 2018ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 73 സീറ്റാണ് ബിജെപിയും നേടിയത്. 100 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നറിയുക. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT