National

കർണാടകയിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; മലയാളികളടക്കം മൂന്ന് പേർ മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെംഗളൂരൂ: കര്‍ണാടകയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചെന്നാണ് റിപ്പോർട്ട്. സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയുടെ ഫാമിലെ പടക്ക നിർമ്മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.

വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. സോളിഡ് ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മലയാളികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ കെട്ടിട്ടം പൂര്‍ണമായും കത്തിനശിച്ചു.

സ്ഫോടന സമയം കെട്ടിടത്തിൽ ഒമ്പത് പേർ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഫാം ഉടമയടക്കം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT