National

ഇന്‍ഡ്യ മുന്നണിയിലെ ആര്‍എല്‍ഡിയെ ചാടിക്കാന്‍ ബിജെപി; ജയന്ത് ചൗധരിയുടെ മൗനം സംശയം ജനിപ്പിക്കുന്നത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്‌നൗ: ഇന്‍ഡ്യ മുന്നണിയിലെ കക്ഷിയായ ആര്‍എല്‍ഡിയെ എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാല് സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്‌തെന്നാണ് വിവരം. ബിജെപി സഖ്യത്തിന് ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോഴും ആര്‍എല്‍ഡി അദ്ധ്യക്ഷന്‍ ജയന്ത് ചൗധരിയുടെ മൗനം തുടരുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏഴ് സീറ്റുകള്‍ നല്‍കാമെന്ന് യുപിയില്‍ മുന്നണിയെ നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മത്സരിക്കുന്ന സീറ്റുകളിലെ അവ്യക്തതയില്‍ ആര്‍എല്‍ഡി തൃപ്തരല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എസ്പിയും ആര്‍എല്‍ഡിയും സഖ്യത്തിലാണ് മത്സരിച്ചത്. 2022ല്‍ എസ്പിയുടെ പിന്തുണയോടെ ജയന്ത് ചൗധരി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തെ ആര്‍എല്‍ഡി അദ്ധ്യക്ഷന്‍ ക്ഷീണിപ്പിക്കില്ലെന്നാണ് കരുതുന്നതെന്നാണ് അഖിലേഷ് യാദവ് വാര്‍ത്തകളോട് പ്രതികരിച്ചത്. ജയന്ത് ചൗധരി മികച്ച രാഷ്ട്രീയ നേതാവും വിദ്യാസമ്പന്നനുമാണ്. കര്‍ഷകര്‍ക്ക് വേണ്ടിയും യുപിയുടെ സമൃദ്ധിക്ക് വേണ്ടിയും ഉള്ള പോരാട്ടത്തെ കയ്യൊഴിയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT