National

കേരളത്തില്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ല, എല്ലാം ഇന്‍ഡ്യ മുന്നണി;ഇന്ത്യാ ടുഡേ സര്‍വേ ഫലം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലാ സീറ്റുകളിലും വിജയം ഇന്‍ഡ്യ മുന്നണി കക്ഷികള്‍ക്കെന്ന് ഇന്ത്യാ ടുഡേ സര്‍വേ. ആകെയുള്ള 20 സീറ്റുകളിലും ഇന്‍ഡ്യ മുന്നണിയിലെ കക്ഷികളില്‍ ആരെങ്കിലും വിജയിക്കുമെന്നാണ് ഫലം. ബിജെപിക്ക് ഇത്തവണയും സംസ്ഥാനത്ത് ഒരു ലോക്‌സഭ സീറ്റില്‍ പോലും വിജയിക്കാനാവില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ക്കായി ആകെ 78% വോട്ട് ലഭിക്കും. കഴിഞ്ഞ തവണ അത് 83% ആയിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഠിനശ്രമം നടത്തുന്നുണ്ട് ബിജെപി. എന്നാല്‍ ആ ശ്രമങ്ങള്‍ ഇത്തവണയും വിജയത്തിലെത്തിക്കാന്‍ കഴിയില്ലെന്നാണ് സര്‍വേ ഫലം പറയുന്നത്.

2019ല്‍ ബിജെപിക്ക് 15% വോട്ടാണ് ലഭിച്ചത്. അത് 17%ത്തിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും സര്‍വേയിലുണ്ട്.സംസ്ഥാനത്ത് ബിജെപിക്ക് അഞ്ചോളം സീറ്റുകളില്‍ വിജയസാധ്യതയുണ്ടെന്നാണ് ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നത്.

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്. എല്ലാ ലോക്‌സഭ സീറ്റുകളില്‍ നിന്നുമായി 35,801 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT