National

പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച മോദി സർക്കാരിനെതിരെ പ്രതിപക്ഷം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകർക്ക് നേരെ ഹരിയാന പോലീസ് ഒന്നിലധികം റൗണ്ട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോ​ഗിച്ചതിനെതിരെ പ്രതിപക്ഷം. പ്രതിഷേധക്കാരെ നേരിടാൻ ആഹ്വാനം ചെയ്തു എന്ന് ആരോപിച്ച് മോ‍‍ദി സർക്കാറിനെതിരെയാണ് പ്രതിപക്ഷത്തിെൻ്റെ പ്രതിഷേധം. കർഷകരുടെ തലസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിനോടുള്ള കേന്ദ്രസർക്കാർ പ്രതികരണത്തിൽ പ്രതിപക്ഷ നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ന്യൂഡൽഹിയിലേക്കുള്ള വഴി തടഞ്ഞ് അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച നൂറുകണക്കിന് കർഷകർക്ക് നേരെയാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്.

കർഷകരെ പിന്തുണയ്ക്കുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻ്റെ പരാജയം തുറന്നുകാട്ടുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നമ്മെയെല്ലാം നിലനിർത്തുന്നത് കർഷകരാണ്, കർഷകർ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിൽ‌ അവർക്കൊപ്പം നിൽകാമെന്നും സർക്കാരിൻ്റെ ക്രൂരതയ്‌ക്കെതിരെ നമുക്ക് നമ്മുടെ കർഷകരോട് ഐക്യദാർഢ്യത്തോടെ നിൽക്കാം എന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഡൽഹി-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലാക്രമണത്തെ അപലപിച്ചു. സർക്കാർ കർഷകരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും കർഷകരുടെ വരുമാനം, വിള നിരക്ക്, എംഎസ്പി നടപ്പാക്കൽ എന്നിവ ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ അവരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിളകൾക്ക് മിനിമം വില ഉറപ്പാക്കാൻ മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷക യൂണിയനുകൾ ഡൽഹിയിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. രണ്ട് വർഷം മുൻപ് സമാനരീതിയിൽ ഡൽഹിയിൽ കർഷകപ്രക്ഷോഭം അരങ്ങേറിയിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT