National

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിൽ മുസ്ലിം എംഎൽമാർ മാത്രമേ അവശേഷിക്കൂ; ഹിമന്ത ബിശ്വ ശർമ്മ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗുവാഹത്തി: 2026ലെ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് അസം കോൺഗ്രസിൽ ഏതാനും മുസ്ലീം എംഎൽഎമാർ മാത്രമേ അവശേഷിക്കുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിലെ കോൺഗ്രസ് നേതാക്കളെല്ലാം പതിയെ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരായ റാക്കിബുൾ ഹുസൈൻ, റെക്കിബുദ്ദീൻ അഹമ്മദ്, ജാക്കിർ ഹുസൈൻ സിക്ദർ, നൂറുൽ ഹുദ എന്നിവർ മാത്രമേ പാർട്ടിയിൽ അവശേഷിക്കുകയുള്ളുവെന്നും ഹിമന്ത ശർമ ചൊവ്വാഴ്ച ഒരു പരിപാടിക്കിടെ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നു. എന്നാൽ അദ്ദേഹം ബിജെപിയിൽ ചേരുമോ എന്ന ചോ​ദ്യത്തിന് അദ്ദേഹം കോൺഗ്രസിൻ്റെ ശക്തനായ നേതാവാണ് ബിജെപിയിൽ ചേരുകയാണെങ്കിൽ താൻ അതിനെ സ്വാഗതം ചെയ്യുമെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചത്. പല കോൺ​ഗ്രസ് നേതാക്കളും ബിജെപിയിൽ ചേരാൻ ആ​ഗ്രഹം പ്രകടിപ്പിച്ചതായി അസം ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അതിനായി പല നേതാക്കളും തങ്ങളെ സമീപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിൽ പ്രതികരണവുമായി അസം പ്രദേശ് കോൺഗ്രസ് നേതാവ് ഭൂപൻ ബോറ രം​ഗത്ത് വന്നു. ഹിമന്ത ബിശ്വ ശർമ്മ ശരിക്കും ഭയപ്പെടുന്ന ഒരാൾ അസമിൽ ഉണ്ടെങ്കിൽ അത് ഞാനാണെന്ന് ഭൂപൻ ബോറ പറഞ്ഞു. 'മുഖ്യമന്ത്രിക്ക് അവിടെയും ഇവിടെയും കുറച്ച് എംഎൽഎമാരെ വാങ്ങാം, പക്ഷേ എന്നെ വാങ്ങാൻ കഴിയില്ലെ'ന്നും ഭൂപൻ ബോറ കൂട്ടിചേർത്തു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT