National

ജലബോർഡ് അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ജലബോർഡ് അഴിമതിക്കേസിലാണ് ഇഡി കെജ്‌രിവാളിന് സമൻസ് അയച്ചത്. ഇഡി സമൻസ് നിയമവിരുദ്ധമാണെന്നാണ് എഎപിയുടെ ആരോപണം. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടും എന്തിനാണ് ഇഡി വീണ്ടും സമൻസ് അയക്കുന്നതെന്ന് എഎപി പ്രസ്താവനയിൽ ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കെജ്‌രിവാളിന് സമൻസ് ലഭിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഡൽഹി മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും കെജ്‌രിവാൾ അന്വേഷണം നേരിടുന്നുണ്ട്.

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ്​ കെജ്‌രിവാളിന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഏജൻസികളിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ ഓടിയൊളിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT