National

മാപ്പ് പറഞ്ഞിട്ടും രോഷമടങ്ങുന്നില്ല; സ്റ്റാലിനെതിരെ ശോഭ കരന്ദലജെയുടെ ട്വിറ്റർ പോസ്റ്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ് ജനതയോട് മാപ്പ് ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. ശോഭ കരന്ദലജെയുടെ വി‍‍‍ദ്വേഷ പരാമ‌ർശത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രം​ഗത്തെത്തിയിരുന്നു. അതിനെ തുടർന്നാണ് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയത്. അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയാൻ ശോഭ കരന്ദലജെ തയ്യാറായിട്ടില്ല. വിദ്വേഷ പരാമര്‍ശത്തെ തുടർന്ന് തമിഴ്നാട്ടിൽ വലിയ തരത്തിലുള്ള പ്രതിക്ഷേധം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. അതിനെ തുടർന്നാണ് ശോഭ കരന്ദലജെ ഇന്നലെ രാത്രിയോടെ എക്സ് പ്ലാറ്റ്ഫോം വഴി തമിഴ് ജനതയോട് മാപ്പ് പറഞ്ഞത്.

എന്നാൽ തന്റെ നിലപാടിൽ ഞാൻ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ശോഭ കരന്ദലജെ മാപ്പ് പറഞ്ഞിരിക്കുന്നത്. അതേസമയം കേരളത്തിനെതിരെ നടത്തിയ പരാമർശത്തിൽ തമിഴ്നാടിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായ പോലെ ഒരു പ്രതിഷേധം കേരളത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത് കൊണ്ടാവാം കേരളത്തിനെതിരെയുള്ള പ്രസ്താവന പിൻവലിക്കാൻ തയ്യാറക്കാത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

എന്നാൽ ക്ഷമാപണത്തിന് ശേഷം സ്റ്റാലിനെതിരെ ശോഭ കരന്ദലജെ വിണ്ടും രം​ഗത്ത് എത്തിയിരിക്കുകയാണ്. നിങ്ങളുടെ ഭരണത്തിൽ തമിഴ്നാടിന് എന്ത് സംഭവിച്ചുവെന്നും നിങ്ങളുടെ രാഷ്ട്രീയം രാവും പകലും ഹിന്ദുക്കളെയും ബിജെപി പ്രവർത്തകരെയും ആക്രമിക്കാൻ വേണ്ടിയുള്ളതാണെന്നും മന്ത്രി ട്വിറ്റർ കുറിച്ചു. ഐഎസ് പോലുള്ള ഭീകര സംഘടനകളുടെ മുഖമുദ്രയുള്ള അടിക്കടിയുള്ള ബോംബ് സ്ഫോടനങ്ങൾക്ക് എതിരെ നിങ്ങൾ കണ്ണടച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT