National

ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരും, സുതാര്യമായ വിവരം പുറത്തുവന്നു; മോദി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് നരേന്ദ്രമോദി. ഇടക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണ്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രതികരിച്ചു. പണം എവിടെ നിന്ന് വന്നു, ആര് പണം നല്‍കി എന്നതടക്കം സുതാര്യമായി വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ബോണ്ട് പിന്‍വലിച്ചതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിന് വഴിയൊരുക്കി. ഭാവിയില്‍ എല്ലാവരും പശ്ചാത്തപിക്കേണ്ടിവരും. ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത് കള്ളപ്പണം തടയാനാണ്.

ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ഒളിച്ചോടുകയാണ്. ഏജന്‍സികളുടെ നടപടിക്ക് ശേഷം കൂടുതല്‍ സംഭാവന ലഭിച്ചത് പ്രതിപക്ഷത്തിനാണ്. ബോണ്ട് വാങ്ങിയ 3000 കമ്പനികളില്‍ 26 എണ്ണത്തിനെതിരെയാണ് അന്വേഷണം. ഇതില്‍ 26 കമ്പനികളില്‍ 16 കമ്പനികള്‍ നടപടിക്ക് ശേഷമാണ് ബോണ്ട് വാങ്ങിയത്. ഈ 16 കമ്പനികള്‍ 63% സംഭാവന നല്‍കിയതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണെന്നും ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. അതേസമയം കേരളത്തില്‍ എത്തിയ മോദി ഇടതു വലത് മുന്നണികളെ കുറ്റപ്പെടുത്തി.

കേരളത്തില്‍ ഇടത് -വലത് മുന്നണികള്‍ പരസ്പരം പോരാടിക്കുന്നത് പോലെ അഭിനയിക്കുന്നുവെന്നും ദില്ലിയില്‍ ഇവര്‍ വളരെ സൗഹൃദത്തിലാണെന്നും മോദി പറഞ്ഞു. ഇവിടെ രണ്ട് മുന്നണിയായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ഇവര്‍ ഒറ്റക്കെട്ടായി മത്സരിക്കുകയാണ്. മാറി മാറി ഭരിച്ചിട്ടും എല്‍ഡിഎഫിനും യുഡിഎഫിനും വികസനം പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. കാട്ടാകടയില്‍ നടന്ന തിരഞ്ഞെടപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് ഷോയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതിന് ശേഷമായിരുന്നു പ്രധാനമന്ത്രി വേദിയിലെത്തിയത്. വിഷുക്കണി നല്‍കിയാണ് മോദിയെ വേദിയില്‍ സ്വീകരിച്ചത്. തുടര്‍ന്ന് മലയാളത്തില്‍ വിഷു ആശംസയും നേര്‍ന്നു. പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. മോദിയുടെ ഗ്യാരണ്ടി എന്ന് ആവര്‍ത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും മോദിപറഞ്ഞു. കോണ്‍ഗ്രസിന്റേയും ഇടതിന്റേയും വിശ്വാസം തകര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണ്. എന്നാല്‍ കേന്ദ്രമാണെന്ന് കള്ളം പറയുന്നു. സുപ്രീം കോടതിയില്‍ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടി. കൊള്ള കാരണമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും മോദി പറഞ്ഞു. അഴിമതിക്കാര്‍ മോദിയെ തടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ മോദി ഇവരെ പേടിക്കില്ല. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നു. ബിജെപി ക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയുള്ളതാണെന്നും കേരളത്തിലെ ഓരോ വീടുകളിലും സന്ദേശം എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT