National

ജൂണ്‍ നാലിന് ഗാന്ധി കുടുംബം ഖാര്‍ഗെയെ 'ബലിയര്‍പ്പിക്കും': അമിത് ഷാ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് വേണ്ടി കള്ളം പറയരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂണ്‍ 4 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിയുമ്പോള്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പഴി ചൊല്ലി ഖാര്‍ഗെയെ ഗാന്ധി കുടുംബം 'ബലിയര്‍പ്പിക്കുമെന്നും' അമിത് ഷാ പറഞ്ഞു.

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തമായി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ തിരിച്ചടി. 'മോദി അധികാരത്തില്‍ വന്നാല്‍ ദരിദ്രര്‍ നശിക്കുമെന്ന് ഖാര്‍ഗെ ജി പറയുന്നു, എന്നാല്‍ അദ്ദേഹത്തോട് ചോദിക്കാനുള്ളത് രാജ്യത്തെ 25 കോടി ദരിദ്രര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയില്ലേ എന്നാണ്. 80 കോടി പാവപ്പെട്ടവര്‍ക്ക് റേഷന്‍ സംവിധാനം നല്‍കി.

12 കോടി ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു. നമ്മുടെ അമ്മമാര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ നല്‍കിയതുകൊണ്ടും അവരുടെ വീടുകളില്‍ ടാപ്പ് വെള്ളം നല്‍കിയതുകൊണ്ടും ഏഴ് കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വഴി ചികിത്സ നല്‍കിയതുകൊണ്ടും പാവപ്പെട്ടവര്‍ക്ക് പ്രയോജനമുണ്ടായില്ലേ?' അമിത് ഷാ ചോദിച്ചു.

എന്നിട്ടും എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് വേണ്ടി കള്ളം പറയുന്നതെന്നും അമിത് ഷാ ചോദിച്ചു. 'ഖാര്‍ഗെ ജി, ഗാന്ധി കുടുംബം ആരെയും ശ്രദ്ധിക്കുന്നില്ലെന്ന് നിങ്ങള്‍ക്കറിയില്ലേ. ജൂണ്‍ 4 ന് കോണ്‍ഗ്രസ് പരാജയപ്പെടുമ്പോള്‍, സഹോദര-സഹോദരി ജോഡികള്‍ സുരക്ഷിതയായി തുടരും. എന്നാല്‍ 80 കാരനായ ഖാര്‍ഗെജിയെ കുറ്റപ്പെടുത്തും', ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ കത്‌ഘോര ടൗണില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT