National

ഹേമന്ത് സോറന് തിരിച്ചടി; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റാഞ്ചി: ഭൂമി കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. കേസില്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നും തെളിവ് നശിപ്പിച്ചതും ഉള്ള അന്വേഷണ ഏജന്‍സിയുടെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

അതേസമയം തിങ്കളാഴ്ച ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ സോറന് കോടതി അനുമതി നല്‍കി. എന്നാല്‍ മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 28ന് വാദം പൂര്‍ത്തിയായ ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ വൈകിയതിനെ തുടര്‍ന്ന് സോറന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ മറുപടി തേടിയ സുപ്രീംകോടതി തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT