National

ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഭോപ്പാല്‍: 'പ്രകൃതിവിരുദ്ധ' ലൈംഗിക ബന്ധം ഉള്‍പ്പെടെ ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും കോടതി ചൂണ്ടികാട്ടി. വൈവാഹിക ബലാത്സംഗം കുറ്റകരമല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹെെക്കോടതി നിരീക്ഷണം.

വിവാഹം സാധുവാണൈങ്കില്‍ ഒപ്പം താമസിക്കുന്ന ഭാര്യയുമായി പുരുഷന് ഏത് തരത്തിലുള്ള ലൈംഗികബന്ധത്തിലും ഏര്‍പ്പെടാമെന്നാണ് കോടതി നിരീക്ഷണം. ഭാര്യയുടെ പ്രായം പതിനഞ്ച് വയസ്സിന് മുകളിലാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഗുര്‍പാല്‍ സിംഗ് അലുവാലിയ നിരീക്ഷിച്ചു.

മനീഷ് സഹു എന്നയാള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതിക്കെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ വിചിത്രമായ നിരീക്ഷണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് ചൂണ്ടികാട്ടിയാണ് കേസ്. ഭാര്യ നല്‍കിയ പരാതിക്കെതിരെ മനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT