National

പാകിസ്താനെ ബഹുമാനിക്കണം, ഒരു ഭ്രാന്തന് ആണവ ബോംബിടാന്‍ തോന്നിയാല്‍ എന്ത് ചെയ്യും: മണിശങ്കര്‍ അയ്യര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല്‍ ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍. ആവശ്യമെങ്കില്‍ ഇസ്ലാമാബാദിനോട് സംസാരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അയല്‍രാജ്യത്തെ ബഹുമാനിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

'അവരുടെ പക്കല്‍ ആറ്റം ബോംബ് ഉണ്ട്. നമ്മുടെ പക്കലുമുണ്ട്. എന്നാല്‍ ഒരു ഭ്രാന്തന് ലാഹോറിന് മുകളില്‍ ബോംബ് വര്‍ഷിക്കാന്‍ തോന്നിയാല്‍ റേഡിയേഷന്‍ അമിത്സറിലെത്താന്‍ 8 സെക്കന്റ് പോലും വേണ്ടിവരില്ല. നമ്മള്‍ അവരെ ബഹുമാനിച്ചാല്‍ അവര്‍ സമാധാനം തുടരും. നമ്മള്‍ അവരെ കബളിപ്പിച്ചാല്‍ ഒരു ഭ്രാന്തന്‍ വന്ന് ബോബിട്ടാല്‍ എന്ത് ചെയ്യും' മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

ഇന്ത്യ-പാക് ബന്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മണി ശങ്കര്‍ അയ്യര്‍ കടന്നാക്രമിച്ചു. പാകിസ്താനുമായുള്ള നമ്മുടെ പ്രശ്നങ്ങള്‍ എത്ര ഗൗരവമേറിയതാണെങ്കിലും, വിശ്വഗുരു ആകണമെങ്കില്‍, അവ പരിഹരിക്കാന്‍ നമ്മള്‍ കഠിനമായി പരിശ്രമിക്കുന്നുവെന്ന് കാണിക്കണം, എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഇതിനായി നമ്മള്‍ ഒന്നും ചെയ്യുന്നില്ലെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. എന്നാല്‍ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT