National

'ബിജെപിയെ ഒരു പാഠം പഠിപ്പിക്കാൻ നോട്ടയ്ക്ക് വോട്ട്'; ഇന്‍ഡോറില്‍ അഭ്യർത്ഥനയുമായി കോൺഗ്രസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തിൽ നോട്ടക്ക് വോട്ട് തേടി കോൺഗ്രസ്‌. അവസാന നിമിഷം കോൺഗ്രസ്‌ സ്ഥാനാർഥി അക്ഷയ് കാന്തി ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതിനാലാണ് നോട്ടയ്ക്കായി കോൺഗ്രസ്‌ പ്രചാരണം ശക്തമാക്കുന്നത്. ഇൻഡോർ മണ്ഡലത്തിൽ 35 വർഷത്തിനിടെ (1989 മുതൽ) കോൺഗ്രസ് വിജയിച്ചിട്ടില്ലെങ്കിലും ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ കഴിയാതെ വരുന്നത് ഇതാദ്യമാണ്.

'നോട്ട തിരഞ്ഞെടുക്കാനും ബിജെപിയെ "പാഠം" പഠിപ്പിക്കാനും മെയ് 13-ന് വരൂ' എന്ന് വോട്ടർമാരോട് പറഞ്ഞുകൊണ്ട് പാർട്ടി പ്രവർത്തകർ മതിലുകളും ഓട്ടോറിക്ഷകളും പോസ്റ്ററുകൾ ഒട്ടിക്കുകയും യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ബിജെപിയുടെ ശക്തികേന്ദ്രമായ ഇൻഡോറിൽ വിജയം ഏറെ ദുഷ്കരമായിരുന്നെങ്കിലും യുവനേതാവിനെ രംഗത്തിറക്കി കടുത്ത മത്സരം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലായിരുന്നുആ കോൺഗ്രസ്.

എന്നാൽ അപ്രതീക്ഷിതമായായിരുന്നു അക്ഷയ് കാന്തി ബാമിന്‍റെ കൂറുമാറ്റം. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിസഹകരണം മൂലമാണ് അവസാനനിമിഷം പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതെന്നായിരുന്നു അക്ഷയ് കാന്തിന്റെ പ്രതികരണം. മെയ് 13 നാണ് ഇന്‍ഡോറില്‍ വോട്ടെടുപ്പ് നടക്കുന്നത്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT