National

സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ വിദ്യാർത്ഥികൾ ഇമാമിനെ കൊലപ്പെടുത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അജ്‍മീർ: ഇമാമിനെ കൊലപ്പെടുത്തിയതിന് ആറ് മദ്രസ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലായ ആറ് പേരും പ്രായപൂർത്തിയാകാത്തവരാണ്. സഹപാഠിയെ ലൈം​ഗികമായി പീഡിപ്പിച്ചതിനാണ് ഇമാമിനെ കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.

ഏപ്രിൽ 27നാണ് ഇമാം മൗലാന മുഹമ്മദ് മാഹിർ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് വിദ്യാർത്ഥികൾ നൽകിയ മൊഴി. ഉത്തർ പ്രദേശ് സ്വദേശിയായ മാഹിർ എട്ട് വർഷമായി മസ്ജിദിലായിരുന്നു താമസം. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോയത്. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. എന്നാൽ മദ്രസയിലെ വിദ്യാർത്ഥികളിൽ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയത് വഴിത്തിരിവായെന്നും അജ്മീർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌നോയ് പറഞ്ഞു.

ചൂഷണ വിവരം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാർത്ഥിക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു. പിന്നെയും പീഡനം തുടർന്നതോടെ വിദ്യാർത്ഥികൾ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഇമാമിനെ മർദിച്ച ശേഷം കഴുത്തിൽ കയറിട്ടാണ് വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT