National

വിജിലൻസ് സംഘം പോയ ലിഫ്റ്റ് തകരാറിലായി, 14 പേർ ഖനിയിൽ കുടുങ്ങി; അപകടം 2000 അടി താഴ്ചയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂർ: ലിഫ്റ്റ് തകരാറിലായതിനെത്തുടർന്ന് രാജസ്ഥാനിലെ ഖനിയിൽ 14 പേർ കുടുങ്ങിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള കോലിഹാൻ ഖനിയിലാണ് സംഭവം. പരിശോധനയ്ക്കായി പോയ മുതിർന്ന വിജിലൻസ് ഉദ്യോ​ഗസ്ഥരടക്കമുള്ളവരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവുമായി പോയ ലിഫ്റ്റ് ഖനിയ്ക്കുള്ളിൽ 2000 അടി താഴ്ചയിൽ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. ചീഫ് വിജിലൻസ് ഓഫീസർ ഉപേന്ദ്ര പാണ്ഡേ, ഖേത്രി കോംപ്ലക്സ് യൂണിറ്റ് തലവൻ ജി ഡി ​ഗുപ്ത, കോലിഹാൻ ഖനി ഡെപ്യൂട്ടി ജനറൽ മാനേജർ എ കെ ശർമ്മ തുടങ്ങിയവർ ലിഫ്റ്റിൽ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. വിജിലൻസ് സംഘത്തിനൊപ്പം ഒരു മാധ്യമപ്രവർത്തകനും ഫോട്ടോ​ഗ്രാഫറുമുണ്ടായിരുന്നു.

ഡോക്ടർമാരുടെ സംഘത്തെ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഖനിയ്ക്ക് പുറത്ത് വിന്യസിച്ചിട്ടുണ്ട്. ഖനിയിൽ കുടുങ്ങിയവരുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്നാണ് നിലവിലെ വിവരം. രക്ഷാദൗത്യം തുടരുകയാണ്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരായി പുറത്തെത്തും. സ്ഥലം എംഎൽഎ ധർമപാൽ ​ഗുജ്ജാർ പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT