National

ഡൽഹിയിൽ പ്രചാരണം അടുത്ത ആഴ്ച മുതൽ സജീവമാക്കാൻ കോൺഗ്രസ്; കേരളത്തിൽ നിന്നുള്ള നേതാക്കളെയും എത്തിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഡൽഹിയിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ആഴ്ച മുതൽ സജീവമാക്കാൻ കോൺഗ്രസ്. പ്രമുഖ നേതാക്കളുടെ റോഡ് ഷോകൾ അടക്കം വിപുലമായ പ്രചാരണമാണ് അണിയറയിൽ ഒരുങ്ങുന്നത്. കോൺഗ്രസ്-എഎപി റാലികളും വരും ദിവസങ്ങളിൽ ഉണ്ടാകും.

ഡൽഹിയിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും പ്രചാരണം അടുത്തയാഴ്ച മുതൽ ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. തിങ്കളാഴ്ച അമേഠി, റായ്ബറേലി തിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതോടെ നേതാക്കൾ ഡൽഹിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും.

മൂന്ന് മണ്ഡലങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിക്കും. സാധാരണ പ്രചാരണത്തിന് ഒപ്പം ഓൺലൈൻ ക്യാമ്പയിനും സജീവമാക്കാനാണ് തീരുമാനം. ആംആദ്മി പാർട്ടി മത്സരിക്കുന്ന നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ സജീവമാണ്. ഏഴ് മണ്ഡലങ്ങളിലും ഇൻഡ്യ റാലികളും ഉടൻ പ്രഖ്യാപിക്കും. അരവിന്ദ് കെജ്‌രിവാളും ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഒരേ വേദിയിൽ എത്തും. മലയാളികൾ ധാരാളമുള്ള ഇടങ്ങളിൽ കേരളത്തിൽ നിന്നുള്ള നേതാക്കളെയും പ്രചാരണത്തിന് എത്തിക്കും. മെയ് 25 ന് ഒറ്റ ഘട്ടമായാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT