National

ഭരണഘടനയെ അട്ടിമറിക്കാനോ മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനോ മോദി അനുവദിക്കില്ല; കങ്കണ റണാവത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: കോൺ​ഗ്രസിൻ്റെ പാകിസ്ഥാൻ അനുകൂല പരാമർശങ്ങളെ വിമർശിച്ച് കങ്കണ റണാവത്ത്. പാകിസ്ഥാൻ വളകൾ ധരിക്കുന്നില്ലെങ്കിൽ ഇന്ത്യ അത് ധരിപ്പിക്കുമെന്ന് മാണ്ഡി ബിജെപി സ്ഥാനാർത്ഥി വിമർശിച്ചു കൊണ്ട് പറഞ്ഞു. പാക് അധീന കശ്മീരിന് മേലുള്ള അവകാശവാദം ഇന്ത്യ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ പ്രസ്താവനക്കെതിരെ നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള അടുത്തിടെ പ്രതികരിച്ചിരുന്നു. ഇതിനോടായിരുന്നു കങ്കണയുടെ പ്രതികരണം.

"പാകിസ്ഥാന് ആട്ടയും വൈദ്യുതിയും ആവശ്യമാണെന്ന് ഞങ്ങൾക്കറിയാം. പാക്കിസ്ഥാൻ വളകൾ ധരിക്കില്ലെന്ന് അവർ പറഞ്ഞു. പാക്കിസ്ഥാൻ വളകൾ ധരിക്കില്ലെങ്കിൽ ഞങ്ങൾ അവരെ ധരിപ്പിക്കും" എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ഫാറൂഖ് അബ്ദുള്ളയുടെ പാക് അധിനിവേശ കാശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനയോടായിരുന്നു കുളുവിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ റണാവത്തിൻ്റെ ഈ പ്രതികരണം. ഭരണഘടനയെ അട്ടിമറിക്കാനോ മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനോ മോദി അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT