National

രണ്ട് പേരുടെ മരണത്തിന് കാരണമായ കാർ അപകടം; പോർഷെ കൊച്ചുമകന് മുത്തച്ഛൻ നൽകിയ പിറന്നാൾ സമ്മാനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പൂനെ: മെയ് 19ന് പൂനെയിൽ അപകടത്തിൽ മരിച്ച രണ്ട് ഐടി ഉദ്യോ​ഗസ്ഥരുടെ മരണത്തിന് കാരണമായത് മുത്തച്ഛൻ കൊച്ചുമകന് നൽകിയ ആഡംബര കാർ. 17 വയസ്സുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. എന്നാൽ അപകടസമയത്ത് കാർ ഓടിച്ചിരുന്നതായി വ്യാജമൊഴി നൽകാൻ കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്‌തതിന് മുത്തച്ഛനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഡ്രൈവർ ഗംഗാറാമിനെ വീട്ടിൽ തടഞ്ഞു വെച്ചു എന്നാണ് പരാതി. അപകടത്തിൽ രണ്ട് ഐടി ഉദ്യോ​ഗസ്ഥരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പ്രായപൂർത്തിയായില്ലെന്ന തിരിച്ചറിവോടെ തന്നെയാണ് 17കാരൻ വാഹനം ഓടിച്ചതെന്നാണ് പൊലീസിൻ്റെ നിലപാട്. അപകടത്തിന് കാരണക്കാരനായ പ്രായപൂർത്തിയാകാത്തയാളിന് പകരം ഗംഗാറാമിനെ കുറ്റക്കാരനാക്കി വിഷയം കൈകാര്യം ചെയ്യാനാണ് കുട്ടിയുടെ മുത്തച്ഛൻ ശ്രമിച്ചതെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.

ഗംഗാറാമിൻ്റെ മൊബൈൽ ഫോൺ കാണാനില്ല. അഗർവാളിൻ്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. മെയ് 28 വരെ കുട്ടിയുടെ മുത്തച്ഛൻ പൊലീസ് കസ്റ്റഡിയിൽ തുടരും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT