National

പൂനെ വാഹനാപകടം; അറസ്റ്റിലായ ഡോക്ടർ ആശുപത്രി ജീവനക്കാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: പൂനെ വാഹനാപകടത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച കൗമാരക്കാരൻ്റെ രക്തസാമ്പിൾ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഡോക്ടർമാരിൽ ഒരാൾക്കെതിരെ കൈക്കൂലി ആരോപണം. ഡോ. ഹരി ഹാർനോർ സാസൂൺ ജനറൽ ആശുപത്രിയിലെ ജീവനക്കാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയതായാണ് പൊലീസ് പറയുന്നത്. ഹർനോർ പണം കൈപ്പറ്റിയത് എവിടെ നിന്നാണെന്നോ എന്തിന് വേണ്ടിയാണെന്നോ കണ്ടെത്തിയതായി പൊലീസ് പറയുന്നില്ല. ഹരി ഹാർനോറിൻ്റെ വസതിയിൽ നിന്നും 2.5 ലക്ഷം രൂപയും അജയ് തവാഡെയുടെ സഹായി അതുൽ ഘട്ട്കാംബ്ലെയുടെ കൈയ്യിൽ നിന്ന് 50000 രൂപയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതിയായ 17-കാരൻ്റെ രക്തസാമ്പിളുകൾ മദ്യം കഴിക്കാത്ത മറ്റൊരാളുടെ രക്തസാമ്പിളുകളിലേക്ക് ഡോക്ടർമാർ മാറ്റിയെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രി ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാഡെയും സർക്കാർ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഹരി ഹാർനോർ എന്നിവരെയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ ജീവനക്കാരനായ അതുൽ ഘട്ട് കാംബ്ലെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. സാമ്പത്തിക നേട്ടങ്ങൾക്കായാണ് ഇവർ പ്രവർത്തിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.സംഭവ ദിവസം ഡോ. ​​തവാഡെയും പ്രതിയുടെ പിതാവും ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

മെയ് 19-നാണ് പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ട് ഐടി ഉദ്യോ​ഗസ്ഥർ മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കല്യാണി നഗർ ഭാഗത്ത് അമിതവേഗതയിൽ പോർഷെ ഓടിച്ചുവരികയായിരുന്നു കൗമാരക്കാരൻ. അമിത വേഗതയിൽ എത്തിയ പോർഷെ ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് അനീഷ് അവാധ്യ, പങ്കാളി അശ്വിനി കോഷ്ത എന്നിവർ കൊല്ലപ്പെട്ടത്. അപകടം സംഭവിച്ച ഉടനെ തന്നെ ഇരുവരേയും അവധ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT