National

ട്രെയിന്‍ കണ്ടില്ല, ലിവ് ഇന്‍ പങ്കാളിയെ ഭയപ്പെടുത്താന്‍ ട്രാക്കിലേക്ക് ചാടി; യുവതിക്ക് ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആഗ്ര: ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. 38കാരിയായ റാണിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ ട്രാക്കിലേക്ക് ചാടിയ റാണിയെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റാണിയും പങ്കാളിയായ കിഷോറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. കിഷോറിന്റെ മദ്യപാന ശീലത്തെ കുറിച്ച് പറഞ്ഞായിരുന്നു തര്‍ക്കമുണ്ടായത്. തുടര്‍ന്ന് താന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് റാണി ഭീഷണിപ്പെടുത്തി. കിഷോറിനെ കൂട്ടി റാണി റെയില്‍വേ സ്റ്റേഷനിലെത്തി.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയ ഇരുവരും തമ്മില്‍ ഇവിടെ വെച്ചും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കിഷോറിനെ പേടിപ്പിക്കാനായി റാണി ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഈ സമയം ഈ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. ട്രെയിന്‍ കണ്ട ഉടനെ റാണി പ്ലാറ്റ്‌ഫോമിലേക്ക് ചാടികയറാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഇവര്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.

സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ റെയില്‍വെ പൊലീസ് റാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കിഷോറും റാണിയും തമ്മില്‍ ഒരു വര്‍ഷമായി അടുപ്പത്തിലാണെന്നും ഇവരുടെ മുന്‍ഭര്‍ത്താവ് അമിത മദ്യപാനം മൂലമാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT