National

'അമേഠിയില്‍ സ്മൃതി ഇറാനി തന്നെ'; പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ സര്‍വേ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ബിജെപിയുടെ സ്മൃതി ഇറാനി അമേഠി ലോക്‌സഭാ മണ്ഡലം നിലനിര്‍ത്തുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ശക്തമായ മത്സരം തന്നെ മണ്ഡലത്തില്‍ നടക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ്മയെയാണ് കോണ്‍ഗ്രസ് ഇവിടെ രംഗത്തിറക്കിയത്.

2019ല്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പരാജയം രുചിക്കേണ്ടി വന്ന മണ്ഡലമാണ് അമേഠി. ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ മത്സരരംഗത്തില്ലാതെയാണ് ഏറെക്കാലത്തിന് ശേഷം അമേഠി ഇത്തവണത്തെ തിരഞ്ഞെടുപ്പിലേയ്ക്ക് പോയത്. അമേഠിയില്‍ നിന്നും രണ്ടാം ഊഴത്തിനിറങ്ങുന്ന സ്മൃതി ഇറാനിയുടെ പ്രഭാവത്തെ മറികടന്ന് വിജയം നേടാനാകുമോ എന്നതാണ് ഇത്തവണ കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി.

2019ല്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ്ങ് എംപിയുമായി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ഇവിടെ വിജയം നേടിയത്. 2004ല്‍ ചാന്ദ്നി ചൗക്ക് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിലെ അതികായന്‍ കപില്‍ സിബലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ആദ്യമായി ലോക്സഭയിലെത്തുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ഇവിടെ നിന്നും വിജയിച്ച സ്മൃതി ഇറാനി 2014ല്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ അമേഠിയിലെത്തി. 2014ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019ല്‍ രണ്ടാമൂഴത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇവിടെ മുട്ടുകുത്തിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT