National

പാൽ വില വര്‍ദ്ധന: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്ന് സീതാറാം യെച്ചൂരി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പാലിന് വില കൂട്ടിയെന്ന് മോ​ദി സർക്കാരിനെ വിമർശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അമുൽ, മദർ ഡയറി കമ്പനികളുടെ പാലിൻ്റെ വിലയാണ് ഒറ്റയടിക്ക് കൂട്ടിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

അമുല്‍ , മദർ ഡയറി കമ്പനികളുടെ പാലിനാണ് ലിറ്ററിന് 2 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. റോഡ് ടോള്‍ നികുതി 5 ശതമാനം കൂട്ടിയത് സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT