National

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാ​ഹുൽ ​ഗാന്ധി ബാങ്കോക്കിലേക്ക്..?ചിത്രത്തിന്റെ പിന്നിലെ സത്യമെന്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ രാഹുൽ ​ഗാന്ധി ബാങ്കോക്കിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിൻ്റെ ബോർഡിങ് പാസിൻ്റെ ചിത്രമാണ് പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്.

എം എസ് മൻ്റാൾ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ബോർഡിങ് പാസിൻ്റെ ചിത്രം പ്രചരിച്ചത്. എന്നാൽ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകളുടെ പരിശോധനയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ​ബോർഡിങ് പാസിന്റെ ചിത്രത്തിൽ രണ്ട് ​ഫ്ലൈറ്റ് നമ്പറുകളാണ് ഉള്ളത്.

യു കെ 121, യു കെ 115 എന്നിങ്ങനെയാണ് ബോർഡിങ് പാസിലുള്ള രണ്ട് ഫ്ലൈറ്റ് നമ്പറുകൾ. ഒറ്റ നോട്ടത്തിൽ തന്നെ ചിത്രം വ്യാജമാണെന്നത് വ്യക്തമാണ്. 2019ൽ മറ്റൊരാൾ നടത്തിയ ഡൽഹി-സിംഗപ്പൂർ യാത്രയുടെ ബോർഡിങ് പാസിൻ്റെ ചിത്രമാണ് എഡിറ്റിങ് വരുത്തി രാഹുലിന്റെ ബോർഡിങ് പാസാക്കി മാറ്റി പ്രചരിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT