National

ബിജെപിക്ക് 400 സീറ്റ് എക്‌സിറ്റ് പോള്‍ പൊളിഞ്ഞു;പൊട്ടിക്കരഞ്ഞ് ആക്‌സിസ് മൈഇന്‍ഡ്യയുടെ പ്രദീപ് ഗുപ്ത

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ പൊട്ടിക്കരഞ്ഞ് ഇന്‍ഡ്യ ടുഡേക്കൊപ്പം പതിവായി എക്‌സിറ്റ് പോള്‍ സര്‍വേ നടത്തുന്ന ആക്‌സിസ് മൈ ഇന്‍ഡ്യ സ്ഥാപനത്തിന്റെ തലവനായ പ്രദീപ് ഗുപ്ത. ഇന്‍ഡ്യ ടുഡേ ചാനലിലെ ചര്‍ച്ചയിലാണ് പ്രദീപ് ഗുപ്ത പൊട്ടിക്കരഞ്ഞത്. ബിജെപി സഖ്യം 400 സീറ്റിനടുത്ത് നേടുമെന്ന ഇന്‍ഡ്യ ടുഡേ- ആക്‌സിസ് മൈ ഇന്‍ഡ്യ എക്‌സിറ്റ് പോള്‍ സര്‍വേ തകര്‍ന്നടിഞ്ഞതിലുള്ള വിഷമം കൊണ്ടാണ് പ്രദീപ് ഗുപ്തയുടെ കരച്ചില്‍.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ഈ ഘട്ടത്തില്‍ എന്‍ഡിഎ 294 സീറ്റുകളിലും എന്‍ഡിഎ 231 സീറ്റുകളിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ ബിജെപിക്ക് നേടാനായില്ല. ഈ ഫലത്തെ കുറിച്ചും ആക്‌സിസ് മൈ ഇന്‍ഡ്യ എക്‌സിറ്റ് പോളിനെ കുറിച്ച് തോദിച്ചപ്പോഴുമായിരുന്നു പ്രദീപ് ഗുപ്തയുടെ കരച്ചില്‍.

പ്രദീപ് ഗുപ്ത പല സംസ്ഥാനങ്ങളിലെയും ഫലം കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് ആന്ധ്രയുടെയും ഒഡീഷയുടെയും ഫലം കാണിച്ച് പറഞ്ഞ് രാജ്ദീപ് സര്‍ദേശായി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT