National

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി, അന്തിമ കുറ്റപത്രം സമർപ്പിക്കാതെ ജാമ്യം ഇല്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇഡിയോടും സിബിഐയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോൾ പരി​ഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം മാത്രമേ ജാമ്യ ഹർജി കോടതി പരി​ഗണിക്കുകയുള്ളൂ.

സിസോ​ദിയയുടെ ജാമ്യ ഹർജി ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു. അഴിമതി നടന്നതായി അന്വേഷണ സംഘം പറയുന്ന കാലയളവിൽ, ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ അധികാര ദുർവിനിയോ​ഗം നടത്തിയിട്ടുണ്ടാകാമെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാമെന്ന ഇഡി വാദവും കോടതി അം​ഗീകരിച്ചു. നേരത്തെ തനിക്കെതിരെയുള്ള ഡിജിറ്റൽ തെളിവ് നശിപ്പിക്കാൻ സിസോദിയ ശ്രമിച്ചതായും ഇഡി കോടതിയിൽ പറഞ്ഞു.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാണ് സിബിഐ സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നാ​ലെ ഇഡി​യും അ​റ​സ്റ്റ് രേഖപ്പെടുത്തി. ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപവത്കരിച്ചത് സിസോദിയയാണെന്നുമാണ് കേസ്. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT