National

കോൺഗ്രസിനെ തുണച്ചത് വടക്കൻ കർണ്ണാടക; കഴിഞ്ഞ തവണ ഖർഗെക്ക് അടിതെറ്റിയ ഗുൽബർഗയും തിരിച്ചു പിടിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെഗളൂരു: കർണ്ണാടകയിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അപ്രസക്തമാകുമെന്നും ബിജെപി വൻ മുന്നേറ്റം നേടുമെന്നും പ്രവചിച്ച എക്സിറ്റ് പോളുകൾക്ക് വിപരീതമായി നില മെച്ചപ്പെടുത്തിയതിൽ കോൺഗ്രസിന് നിർണ്ണായകമായമായത് വടക്കൻ കർണ്ണാടക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകം കൂടിയായ ഗുൽബർഗ അടക്കം കോൺഗ്രസ് ഇവിടെ തിരിച്ചു പിടിച്ചു.

കർണാടകയിൽ കോൺഗ്രസ് നേടിയ ഒമ്പത് സീറ്റുകളിൽ അഞ്ചെണ്ണവും കല്യാണ കർണാടക എന്നറിയപ്പെടുന്ന വടക്കൻ കർണാടക മേഖലയിൽ നിന്നുള്ളവരാണ്. ബിദർ, ഗുൽബർഗ, റായ്ച്ചൂർ, കൊപ്പൽ, ബെല്ലാരി എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വടക്കൻ കർണാടക മേഖല മുഴുവൻ തൂത്തുവാരുകയും കോൺഗ്രസിനെ തുടച്ചുനീക്കുകയും ചെയ്തിരുന്നു. ഗുൽബർഗ ലോക്‌സഭാ സീറ്റിൽ നിന്ന് ബിജെപിയുടെ ഉമേഷ് ജാദവിനോട് പരാജയപ്പെട്ട കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇതിൽ ഉൾപ്പെടുന്നു.

കർണ്ണാടകയിൽ 28ൽ 25 സീറ്റുകളെങ്കിലും വിജയിക്കുമെന്ന് ബിജെപി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സമാന സൂചന തന്നെയാണ് എക്സിറ്റ് പോളുകളും നൽകിയിരുന്നത്. സംസ്ഥാനത്ത് പാർട്ടി രണ്ടക്കം കടക്കുമെന്നായിരുന്നു മുഖ്യമന്ത്രിയായ സിദ്ധാരാമയ്യയും ഉപ മുഖ്യമന്ത്രിയായ ഡികെ ശിവകുമാറിന്റെയും അവകാശ വാദം. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം കടക്കാനായില്ലെങ്കിലും കനത്ത തിരിച്ചടി നേരിടുമെന്ന പ്രവചനത്തിൽ നിന്നും ഒമ്പത് സീറ്റ് വരെ നേടാൻ കോൺഗ്രസിനായി. അതെ സമയം 2019 ൽ 25 സീറ്റുകൾ നേടിയിരുന്ന ബിജെപി 19 സീറ്റുകളിലേക്ക് താഴ്ന്നു. കോൺഗ്രസ് ഒമ്പത് സീറ്റ് നേടിയപ്പോഴും കോൺഗ്രസിന്റെ തട്ടകമായിരുന്ന ബംഗളൂരു റൂറലിൽ പാർട്ടിക്ക് വമ്പൻ തിരിച്ചടി നേടിയിട്ടിരുന്നു. ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷാണ് ഇവിടെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT