National

അയോധ്യയെ വെച്ച് വോട്ട് നേടാൻ ശ്രമിച്ചു: പക്ഷേ അയോധ്യ ബിജെപിയെ കൈവിട്ടു; അഭിഷേക് ബാനർജി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: പല മണ്ഡലങ്ങളിലും അട്ടിമറി വിജയമാണ് ബിജെപി പ്രതീക്ഷിച്ചിരുന്നതെങ്കിലും പല മണ്ഡലങ്ങളും ആ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് ഫലം കണ്ടത്. അത്തരത്തിലൊരു മണ്ഡലമായിരുന്നു ഫയ്സാബാദ്. അഖിലേഷ് യാദവിൻ്റെ വിജയത്താേടെ ബിജെപിയെ കൈവിട്ടിരിക്കുകയാണ് അയോധ്യ. എന്നാൽ അയോധ്യ ബിജെപിയെ തോൽപ്പിച്ചതിൽ അതിശയിക്കാനാവില്ലെന്നാണ് തൃണമൂൽ എം പി അഭിഷേക് ബാനർജി പറഞ്ഞത്. ഇൻഡ്യ സഖ്യം ഒറ്റക്കെട്ടാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്പുവരെ ബി ജെ പി നേതാക്കൾ പശ്ചിമ ബംഗാളിലെത്തി പാർട്ടിക്ക് 30 ലോക്‌സഭാ സീറ്റുകൾ നൽകണമെന്നും അത് ടി എം സി സർക്കാറിനെ വീഴ്ത്തുമെന്നും പറഞ്ഞു. ബി ജെ പിക്ക് 30 സീറ്റുകൾ ലഭിക്കുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾക്ക് അത് ലഭിച്ചു. ഇത്തരം കൂടുതൽ പ്രവചനങ്ങൾ നടത്താൻ ബി ജെ പി നേതാക്കളോട് ആവശ്യപ്പെടുകയാണ്" എന്നും അഭിഷേക് പരിഹസിച്ചു. മോദി ഭരണകാലത്തെ വിലക്കയറ്റത്തിനും പൗരന്മാർ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള അവഗണനക്കെതിരെയുമാണ് രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്തതെന്നും അഭിഷേക് ബാനർജി പറഞ്ഞു.

രാമൻ്റെ പേരിൽ വോട്ട് കൈകലാക്കാൻ ശ്രമിച്ചവാണ് ബി ജെ പി. അത് ജനങ്ങൾക്ക് മനസ്സിലായി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്. ഇതിനെല്ലാം ഉള്ള മറുപടിയായി ജനങ്ങൾ വോട്ടിലൂടെ അവരുടെ അഭിപ്രായം അറിയിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT