National

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി. നാല് സൈനികർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റതായാണ് സൂചന. കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നതായി സൈനീക വൃത്തങ്ങൾ അറിയിച്ചു.

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു.

ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രജൗരി, കുൽ​ഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും, ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം; മുഖ്യമന്ത്രിയെ അറിയിച്ചു

പി വി അന്‍വറിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കും; വസ്തുനിഷ്ഠമായ തെളിവുകള്‍ ശേഖരിക്കണമെന്ന് ഡിജിപി

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതി പറയരുത്; വിചിത്ര നിർദേശം, നടികർ സംഘത്തിന്‍റെ സർക്കുലർ വിവാദത്തില്‍

കരുത്തനായി തിരിച്ചുവരാന്‍ പി ജയരാജന്‍; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയേക്കും

പാപ്പനംകോട് തീപിടിത്തം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

SCROLL FOR NEXT