'ഗർഭിണിയായിരിക്കെ മകളെ മർദിച്ചതാണ്, അവനെ തൂക്കിലേറ്റുക'; കൊൽക്കത്ത കൊലപാതകക്കേസിൽ പ്രതിയുടെ ബന്ധു

പി ജി ഡോക്ടറുടെ കൊലപാതകത്തിൽ അറസ്റ്റ്ചെയ്യപ്പെട്ടയാൾക്കെതിരെ ഭാര്യ മാതാവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജെ കർ മെഡിക്കല് കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ സഞ്ജയ് റോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഭാര്യ മാതാവ്. സഞ്ജയ് മകളെ ആക്രമിക്കുമായിരുന്നുവെന്നും മൂന്ന് മാസം ആയ ഗർഭം അലസിപ്പിച്ചെന്നും മാതാവ് പറഞ്ഞു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഭാര്യ മാതാവിന്റെ വെളിപ്പെടുത്തൽ.

ആദ്യത്തെ ആറ് മാസം ഇരുവരും സ്നേഹത്തോടെയായിരുന്നു ജീവിച്ചത്. മകൾ മൂന്ന് മാസം ഗർഭിണിയിയാരിക്കെ സഞ്ജയ് മർദിക്കുകയും ഇത് ഗർഭം അലസുന്നതിലേക്ക് നയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഭാര്യ മാതാവ് പറഞ്ഞു. പ്രതിയുടെ തുടർച്ചയായ മർദനം കാരണം മകൾക്ക് നിരന്തരമായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും മരുന്നിനും ചികിത്സക്കുമുള്ള തുക താനാണ് വഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി: നോവലല്ല, ക്രൈം റിപ്പോര്ട്ട്, പരാതിയുമായി മുന്നോട്ട് പോകും: രാഹുല് മാങ്കൂട്ടത്തില്

പിജി ഡോകടറുടെ കൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതിയെ തൂക്കിലേറ്റണമെങ്കിലോ മറ്റെന്തെങ്കിലും ചെയ്യണമെങ്കിലോ ചെയ്തോളൂ എന്നായിരുന്നു ഭാര്യ മാതാവിന്റെ പ്രതികരണം. സഞ്ജയ് നല്ല വ്യക്തിയായിരുന്നില്ല. കൃത്യം പ്രതി ഒറ്റക്ക് നടത്തിയതാകാൻ സാധ്യതയില്ലെന്നും അതിനുള്ള പ്രാപ്തി അയാൾക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു. കൊൽക്കത്ത പൊലീസിനെയും ബംഗാൾ സർക്കാരിനേയും രൂക്ഷമായി വിമർശിച്ച കോടതി പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്നും ചോദിച്ചു. കൊലപാതകം നടന്ന ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയായിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള ആശുപത്രികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഇനിയും ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ച് ടാസ്ക് ഫോഴ്സ് നിർദേശം സമർപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

പാമ്പിനെ വീട്ടില് നിന്ന് പിടികൂടി, പിന്നാലെ അഭ്യാസപ്രകടനവുമായി യുവതി; വൈറലായി വീഡിയോ

ഓഗസ്റ്റ് ഒമ്പതിനായിരുന്നു ആർജെ കർ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്നും യുവ ഡോക്ടറുടെ അർധനഗ്നമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 13ന് കേസ് കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറി. കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

To advertise here,contact us