പുണെ: 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം ധരിച്ച് ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം. കുടുംബം ദർശനം നടത്തുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില് വൈറലാണ്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു ആൺകുട്ടിയുമാണ് ക്ഷേത്ര ദർശനം നടത്തുന്നത്. സ്വർണ്ണ സൺഗ്ലാസുകൾ, വളകൾ, മാലകൾ, സ്വർണ്ണ ചെയിൻ എന്നിങ്ങനെ 25 കിലോ സ്വർണമാണ് കുടുംബം ധരിച്ചിരിക്കുന്നത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും കുടുംബത്തിന് സുരക്ഷയൊരുക്കി ഒപ്പമുണ്ടായിരുന്നു.
VIDEO | Andhra Pradesh: Devotees from Pune wearing 25 kg of gold visited Tirumala's Venkateswara Temple earlier today. (Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/k38FCr30zE
പുരാതനമായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രതിദിനം 75,000 മുതൽ 90,000 വരെ തീർത്ഥാടകരാണ് എത്തിച്ചേരുന്നത്. ജൂലൈ മാസത്തിലെ മാത്രം വഴിപാടായി 125 കോടി രൂപ ലഭിച്ചതായാണ് റിപ്പോർട്ട്. ജൂലൈയിൽ 22 ലക്ഷത്തിലധികം തീർത്ഥാടകർ ക്ഷേത്രം സന്ദർശിച്ചതായും 8.6 ലക്ഷം ഭക്തർ ആചാരപരമായ തോരണങ്ങൾ നടത്തിയതായും ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവു പറഞ്ഞു.
വെങ്കിടേശ്വരനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിഷ്ണുവിൻ്റെ വേറൊരു രൂപമായാണ് വെങ്കിടേശ്വരനെ കണക്കാക്കുന്നത്. കലിയുഗത്തിലെ പരീക്ഷണങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ ഭൂമിയിൽ അവതരിച്ച ദൈവമായാണ് വെങ്കിടേശ്വരൻ കാണപ്പെടുന്നത്.
വെജ് ബിരിയാണിയിൽ ചിക്കൻ പീസ്; സൊമാറ്റയുടെ മറുപടി ഇങ്ങനെ
ശ്രീനിവാസൻ, ബാലാജി, വെങ്കടാചലപതി എന്നീ പേരുകളിലാണ് വെങ്കിടേശ്വരൻ അറിയപ്പെടുന്നത്. ശ്രീ വെങ്കിടേശ്വര ഭഗവാൻ അയ്യായിരം വർഷങ്ങൾക്ക് മുമ്പ് തിരുമലയെ തൻ്റെ വാസസ്ഥലമാക്കിയെന്നാണ് ഐതിഹ്യം. ഇതിന് മുമ്പ് തിരുമലയെ വാസസ്ഥലമാക്കിയത് വരാഹസ്വാമിയായിരുന്നു. അതിനുശേഷം, നിരവധി ഭക്തർ തലമുറകളായി ക്ഷേത്രത്തിൻ്റെ കൊത്തളത്തിൽ വലിയ പ്രവേശന കവാടങ്ങൾ നിർമ്മിക്കുന്നത് തുടരുന്നു. 16.2 ഏക്കർ സ്ഥലത്താണ് ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്.