News

വാർത്താസമ്മേളനത്തിനിടെ സിദ്ധാർത്ഥിനെ ഇറക്കിവിട്ട സംഭവം; മാപ്പ് പറഞ്ഞ് ശിവരാജ് കുമാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് കന്നട കർഷക സംഘടനകൾ നടത്തിവരുന്നത്. ഇതിനിടയിൽ സിനിമയു‌ടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയ നടൻ സിദ്ധാർത്ഥിനു നേരെയും പ്രതിഷേധമുയരുകയും നടനെ വേദിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. നടനുണ്ടായ അധിക്ഷേപത്തിനെ തുടർന്ന് മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് കന്ന‌ട താരം ശിവരാജ് കുമാർ.

തന്റെ നാട്ടിൽ വെച്ച് സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ഖേദമുണ്ടെന്നും ഇങ്ങനെയൊരു തെറ്റ് ഇനിയാവർത്തിക്കില്ല, കന്നട സിനിമയ്ക്കുവേണ്ടി സിദ്ധാർത്ഥിനോട് മാപ്പുപറയുന്നെന്നുമാണ് ശിവരാജ് കുമാർ പറഞ്ഞത്. കർണാടകയിലെ ജനങ്ങൾ വളരെ നല്ലവരാണ്. എല്ലാ ഭാഷകളെയും എല്ലാ ഭാഷകളിലെ സിനിമകളെയും സ്നേഹിക്കുന്നവരാണെന്നും, ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.‌

സിദ്ധാർത്ഥ് നായകനായ ചിറ്റായുടെ കന്നഡ മൊഴിമാറ്റ പതിപ്പായ ചിക്കുവിന്റെ പ്രചാരണ പരിപാടിക്കായിരുന്നു ബെംഗളുരുവിനടുത്തുള്ള മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ താരം ഇന്നലെ എത്തിയത്. മാധ്യമങ്ങളുമായി സംവദിക്കവെ പ്രതിഷേധക്കാർ വാർത്താസമ്മേളനം നിർത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സിദ്ധാർത്ഥ് വാർത്താസമ്മേളനം പാതിയിൽ നിർത്തി മടങ്ങിപ്പോവുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT