News

ലാഭം വിഹിതം നൽകുന്നതിലെ ത‍ർക്കം; 'അനിമൽ' ഒടിടിയിലെത്താൻ വൈകും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രൺബീർ കപൂർ നായകനായി ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രം 'അനിമൽ' ഒടിടിയിൽ ഉടൻ എത്തില്ല. നെറ്റ്ഫ്ലിക്സിൽ ജനുവരി 26-ന് സ്ട്രീമിങ് ആരംഭിക്കാനിരുന്ന ചിത്രം വൈകിയായിരുക്കുമെത്തുക. സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾക്കിടയിൽ നിൽക്കുന്ന നിയമപരമായ തർക്കമാണ് സ്ട്രീമിങ് വൈകാൻ കാരണം. സിനിമയുടെ ബൗദ്ധിക സ്വത്തവകാശത്തിൽ ടി-സീരീസ് വിഹിതം നൽകിയില്ലെന്നാരോപിച്ച് സിനി 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡാണ് ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.

സിനിമയിൽ 35 % ലാഭവിഹിതവും 35 ശതമാനം ബൗദ്ധിക സ്വത്തവകാശത്തിന് അർഹതയുമുള്ള ചിത്രം നിർമ്മിക്കാൻ രണ്ട് പ്രൊഡക്ഷൻ ഹൗസുകളാണ് കരാറിൽ ഒപ്പിട്ടത് എന്ന് സിനി 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരാതിയിൽ പറയുന്നു. എന്നാൽ ടി-സീരീസുമായി ഒപ്പുവെച്ച 2019-ലെ കരാറിൽ വിവിധ വ്യവസ്ഥകളുടെ ലംഘനം നടന്നിട്ടുണ്ടെന്നും അതിനാൽ അനിമൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യരുതെന്നാണ് സിനി 1-ന്റെ അഭ്യ‍ർത്ഥന.

സിനിമയുടെ നിർമ്മാണത്തിനും ചിത്രത്തെ പ്രൊമോട്ട് ചെയ്യുന്നതിനും റിലീസ് ചെയ്യുന്നതിനുമുള്ള ചിലവുകൾ ടി-സീരീസ് നടത്തിയെന്നും അതിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്താതെ ബോക്‌സ് ഓഫീസ് വിൽപ്പനയിൽ നിന്ന് ലഭിച്ച ലാഭം പങ്കിടൽ കരാർ ഉണ്ടായിട്ടും അവർക്ക് പണം നൽകിയില്ലെന്നുമാണ് സിനി 1 സ്റ്റുഡിയോയുടെ ആരോപണം. സീനിയർ അഡ്വക്കേറ്റ് സന്ദീപ് സേഥിയാണ് സിനി 1ന് വേണ്ടി ഹാജരായത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT