News

'ഒരു ആവറേജ് സിനിമയിൽ പ്രവർത്തിക്കാൻ താല്പര്യമില്ല, നല്ല സിനിമയിൽ നായകനായി അഭിനയിക്കണം'; വിഷ്ണു വിശാൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നിർമ്മാതാവായും അഭിനേതാവായും കോളിവുഡിൽ വിജയ സിനിമകളുടെ പട്ടികയിൽ വിഷ്ണു വിശാലിന്റെ പേരും സിനിമയും ഉണ്ടാകാറുണ്ട്. 2023-ലെ 'ഗാട്ട ഗുസ്തി', 'എഫ്ഐആർ' തുടങ്ങിയ വിജയ സിനിമകൾ അതിനുദാഹരണമാണ്. ഈ വർഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിനും അത്തരമൊരു വിജയം പ്രതീക്ഷിക്കുകയാണ് താരം. വിഷ്ണു വിശാൽ നായകനാകുന്ന ചിത്രത്തിൽ രജനികാന്ത് പ്രധാന വേഷം ചെയ്യുന്നുണ്ട്. തന്റെ സിനിമ കാഴ്ച്ചപ്പാടുകളെ കുറിച്ചും നായകനായി മാത്രമേ അഭിനയിക്കുകയുള്ളു എന്ന തീരുമാനത്തെ കുറിച്ചും ദ ഹിന്ദുസ്ഥാൻ ടൈംസിനോട് വിഷ്ണു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

എനിക്ക് ക്യാരക്ടർ റോളുകൾ ചെയ്യാൻ താൽപ്പര്യമില്ല. എനിക്ക് നായകനായി അഭിനയിക്കാനാണ് ആഗ്രഹം. അതിനാണ് ഈ വർഷങ്ങളിലെല്ലാം ഞാൻ കഠിനാധ്വാനം ചെയ്തത്. എന്തുകൊണ്ടാണ് ഞാൻ സ്ക്രിപ്റ്റ് മുഴുവൻ കേൾക്കുന്നതും സ്വന്തമായി സിനിമകൾ നിർമ്മിക്കുന്നതും എന്നറിയുമോ? എനിക്ക് അക്കാര്യത്തിൽ വ്യക്തതയുള്ളതുകൊണ്ടാണ്. ഒരു സെകൻഡ് ഹീറോ, നായകന്റെ സഹോദരൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സൂപ്പർ സ്റ്റാറുകളുള്ള സിനിമകൾക്കായി എന്നെ പലരും സമീപിച്ചിട്ടുണ്ട്. ഞാൻ അതെല്ലാം വേണ്ടെന്ന് വെയ്ക്കുകയാണ് ചെയ്തത്. എൻ്റെ സിനിമകളിൽ 28 ശതമാനം മാത്രമേ വിജയിക്കാത്തതായുള്ളു, എന്നാൽ ബാക്കി 72 ശതമാനം സിനിമകളും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളവയാണ്, നടൻ പറഞ്ഞു.

ഇതൊരു ചെറിയ നേട്ടമല്ല. ഈ ശതമാനം മെച്ചപ്പെടുത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടണം, ഒപ്പം നിർമ്മാതാവും വിതരണക്കാരും എന്നെ പോലെ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും പണമുണ്ടാക്കണം. ബിസിനസും സിനിമയ്ക്ക് അനിവാര്യമാണ്. ഇവിടെ നിർമ്മിക്കുന്ന 80 ശതമാനം സിനിമകളും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവയല്ല. അതുകൊണ്ട് ഒരു ആവറേജ് സിനിമയിൽ പ്രവർത്തിക്കാനോ അത് നിർമ്മിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നല്ല സിനിമ നിർമ്മിക്കാനും അതിൽ അഭിനയിക്കാനുമാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്, വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.

കുടിവെള്ളം കിട്ടാതെ; നാലാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ വെള്ളമില്ല, മേയറെ തടയുമെന്ന് ബിജെപി

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT