News

'ഗിരീഷ് എ ഡിയുടെ ഹാട്രിക് വിജയമാണ് 'പ്രേമലു'; പ്രേക്ഷക പ്രതികരണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗിരീഷ് എ ഡി സംവിധാനത്തിൽ മമിത ബൈജുവും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളായെത്തിയ 'പ്രേമലു' ആദ്യ ഷോകൾ പിന്നിടുമ്പോൾ പോസ്റ്റീവ് റസ്പോൺസാണ് എക്സിൽ നിറയുന്നത്. സംവിധായകൻ ഗിരീഷ് എ ഡിയുടെ ഹാട്രിക് വിജയമാണ് ചിത്രമെന്നും ഒരു നല്ല പ്രണയ കഥ എന്നുമാണ് എക്സിലൂടെ പ്രേക്ഷകർ അറിയിക്കുന്നത്.

ഒരുപാട് തമാശകൾ നിറഞ്ഞ റൊമാൻ്റിക് എൻ്റർടെയ്‌നറാണ് പ്രേമലു. നസ്‌ലെൻ, മമിത ബൈജു എന്നിവരുടെ മികച്ച പ്രകടനം, പെർഫക്ട് വാലന്റൈൻ വീക്ക്,

യാതൊരു മടുപ്പും ഇല്ലാതെ അവസാനം വരെ ശരിക്കും ആസ്വദിച്ചിരുന്ന് കണ്ടു,

ഒരു നല്ല ഫാമിലി എൻ്റർടെയ്‌നർ എന്നതിനൊപ്പം കൂടുതൽ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ കഴിയുന്ന ചിത്രം. സന്തോഷവും ചിരിയും വാഗ്ദാനം ചെയ്യുന്ന ആകർഷകമായ കഥാസന്ദർഭം.

മമിത, നസ്‌ലെൻ, സംഗീത് ഇവർ തീർത്തും സ്‌ക്രീനിലേക്ക് ഊർജം പകരുന്നു! ഇത് ഗിരീഷ് എഡിയുടെ മുൻ സിനിമകളുടെ സോണിലാണ്,

ഒരു മികച്ച റോം-കോം ഡ്രാമ, മുഷിപ്പില്ലാതെ തമാശകളൊക്കെയായി ഒരു മികച്ച റൊമാൻ്റിക് എൻ്റർടെയ്‌നറാണ്.

ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു കോമഡി എൻ്റർടെയ്നർ കണ്ടൂ. പിള്ളേർ എല്ലാം കിടു. യൂത്തും ഫാമിലിയും ഒരുപോലെ ഏറ്റെടുക്കും പ്രേമലു... എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT