News

ടർബോ ജോസിന്റെ ഇടി ഇനി ചെന്നൈയിൽ; വൈശാഖ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ടർബോ. ആക്ഷൻ- കോമഡി എൻ്റർടെയ്നറായ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. സിനിമയിലെ സുപ്രധാനമായ ആക്ഷൻ രംഗങ്ങൾ അടങ്ങുന്ന ഷെഡ്യൂളാണ് ചെന്നൈയിൽ നടക്കുന്നത്. ടർബോയുടെ പുതിയ ഷെഡ്യൂൾ വരുന്ന ആഴ്ചയോടെ പൂർത്തിയാക്കാനുളള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍.

നേരത്തെ സിനിമയിലെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കന്നഡ നടൻ രാജ് ബി ഷെട്ടി ഉൾപ്പെടുന്ന ഒരു സംഘട്ടന രംഗമാണ് വിഡിയോയിലുള്ളത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ഒപ്പം വീഡിയോയിൽ. വിയറ്റ്നാം ഫൈറ്റേഴ്സിനൊപ്പം നിൽക്കുന്ന ചിത്രം സംവിധായകൻ തന്നെ പങ്കുവെച്ചിരുന്നു. കോടികൾ മുടക്കി ചിത്രീകരിക്കുന്ന ആക്‌ഷൻ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ് എന്നാണ് സൂചന.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT